Qatar economy improved with embargo: IMF
പിന്നിട്ട വര്‍ഷങ്ങള്‍ ഖത്തര്‍ അതിജീവിച്ചത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ്. അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെയും മറ്റു നേതാക്കളുടെയും നേതൃത്വത്തില്‍ ഖത്തര്‍ പ്രതിസന്ധി അതിജീവിക്കുകയായിരുന്നു. ഖത്തര്‍ ജിഡിപി വളര്‍ച്ച 2.2 ശതമാനമായി ഉയര്‍ന്നുവെന്ന് ഐഎംഎഫ് അറിയിച്ചു. 2017ല്‍ ഇത് 1.6 ശതമാനമായിരുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് ഖത്തര്‍ വളര്‍ന്നതെന്നും ഐഎംഎഫ് സമ്മതിക്കുന്നു.