ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും അതിനായുള്ള ശ്രമവും യാത്രയും വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്, ലക്ഷ്യത്തിൽനിന്നും പിന്നോട്ടുപോകരുതെന്നും ഇസ്റോയിലെ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.