പീഡനക്കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് ഷാജഹാൻപൂരിലെ ആശ്രമത്തിൽ നിന്ന് സ്വാമിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചിന്മയാനന്ദ് നഗ്ന ദൃശ്യം പകർത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വർഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു നിയമ വിദ്യാർഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡൽഹി പോലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴികളിലും വിദ്യാർഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.