തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ വമ്പൻ ഹിറ്റായ ചിത്രമാണ് ‘അർജുൻ റെഡ്ഡി’. ഹിന്ദിയിൽ കബീർ സിങും തമിഴിൽ ആദിത്യ വർമയും ബോക്സോഫീസ് പിടിച്ച് കുലുക്കിയിരുന്നു. വിജയ് ദേവരക്കൊണ്ടയായിരുന്നു അർജുൻ റെഡ്ഡിയിലെ നായകൻ. അർജുൻ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. പാർവതിക്ക് വിജയ് ദേവരക്കൊണ്ട നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.