പൗരത്വ നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയും യോജിച്ച പോരാട്ടം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ആഹ്വാനം. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമത ബാനര്‍ജി കത്തയച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ മമത കത്തില്‍ സൂചിപ്പിച്ചു.