ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു അന്ത്യമെന്നാണ് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 79 വയസായിരുന്നു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു സുല്‍ത്താന്‍ ബെല്‍ജിയത്തിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ മാസമായിരുന്നു ഒമാനില്‍ തിരിച്ചെത്തിയത്.