സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനുമായി ഇന്നോവ ക്രിസ്റ്റ ബിഎസ്-VI കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ടൊയോട്ട വീണ്ടും 2.8 ലിറ്റർ ഡീസൽ എംപിവിയിൽ അവതരിപ്പിക്കില്ലെന്ന് ഇപ്പോൾ സ്ഥിരീകരിച്ചു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.