മതേതരത്വത്തില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യ ഇങ്ങനെ പോയാല്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ തല കുനിക്കേണ്ടി വരും. തൊഴിലിനായി, കുടുംബം പോറ്റാനായി അറബികളോട് ജോലി യാചിക്കുന്ന ഇന്ത്യന്‍ ജനത ജോലി കിട്ടി കൂലി കിട്ടി കഴിയുമ്പോള്‍ കവാത്ത് മറക്കുന്നത് ഏത് സംസ്‌കാരത്തിന്റെ പിന്‍ബലത്തിലാണ്. ഇതില്‍പ്പരം നാണക്കേട് വേറെ ഉണ്ടോ.സംഘികള്‍ സംഘിത്തരം ഇന്ത്യയില്‍ കാണിക്കും കാണിച്ചു കൊണ്ടേയിരിക്കും പക്ഷേ അന്യ നാട്ടില്‍ ചെന്നിട്ട് അവിടെ ഇരുന്ന് മതവിദ്വേഷം വിളമ്പുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ നാണം കെടുന്നത് നമ്മള്‍ എല്ലാവരുമാണ്. ഇത്തരം വിഷജീവികള്‍ക്ക് എതിരെ അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ ശക്തമായി തന്നെ പ്രതികരിക്കുകയാണ്. തിന്നിട്ട് എല്ലിന്റിടയില്‍ കുത്തുമ്പോള്‍ അന്നം തന്ന നാടിന് എതിരെ പറയുന്ന വിഷജീവികള്‍ നാട് വിട്ടേണ്ടി പോകേണ്ടി വരും എന്ന മുന്നറിയിപ്പ് നല്‍കുകയാണ് യു.എ.ഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും രാജകുടുംബാഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി