കുറ്റ്യാടി പാറക്കടവില്‍ അതിഥി തൊഴിലാളികളും നാട്ടുകാരും പൊലീസും സംഘര്‍ഷം. 12 മണിയോടെ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി നൂറോളം ബിഹാര്‍ സ്വദേശികള്‍ പുറത്തിറങ്ങി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ബിഹാറിലേക്ക് 20 തീയതി കഴിഞ്ഞേ ട്രെയ്ന്‍ ഉള്ളൂ, കാത്തിരിക്കണം എന്നു പറഞ്ഞു. ജാര്‍ഖണ്ഡ്, ഒഡിഷ ഒക്കെ പോയി, ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പൊലീസ്. അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് തൊഴിലാളികള്‍. പണമില്ലെങ്കില്‍ കാത്തിരിക്കണമെന്ന് പൊലീസ്. വേണ്ട, ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍.