28-year-old Indian engineer who helped Keralites in Dubai to return home lost his life

Oneindia Malayalam 2020-06-09

Views 5

28-year-old Indian engineer who helped Keralites in Dubai to return home lost his life
ആദ്യത്തെ കണ്‍മണിയെ കാണാന്‍ കാത്ത് നില്‍ക്കാതെ നിതിന്‍ യാത്രയായത് ആതിര ഇതുവരെയും അറിഞ്ഞിട്ടില്ല. നിറവയറുമായി നില്‍ക്കുന്ന ആതിരയോട് ഈ മരണ വിവരം എങ്ങനെ പറയും എന്ന നിസഹായതില്‍ ആണ് ബന്ധുക്കല്‍. കൊവിഡ് മരണങ്ങള്‍ക്കൊപ്പം നെഞ്ചിലെ നോവേറ്റുകയാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിന്റെ മരണവും. തന്റെ ഭാര്യക്ക് ഒപ്പം ഗര്‍ഭിണികളായ സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ നിയമ പോരാട്ടത്തിന് ഇറങ്ങിയ നിതിന്‍-ആതിര ദമ്പതികളെ നമ്മള്‍ മലയാളികള്‍ മറക്കാന്‍ സമയമായിട്ടില്ല. ആതിരയ്ക്ക് ഒപ്പം നാട്ടിലെത്താന്‍ അവസരം ഉണ്ടായിരുന്നുിട്ടും അത്യാവശ്യക്കാര്‍ക്കായി മാറിക്കൊടുത്ത നിതിന്റെ അപ്രതീക്ഷിത വിയോഗം 9 മാസം ഗര്‍ഭിണിയായ ആതിര എങ്ങനെ ഉള്‍ക്കൊള്ളും എന്നറിയാതെ നെടുവീര്‍പ്പിടുകയാണ് ഓരോ മലയാളിയും ഇന്ന്

Share This Video


Download

  
Report form