ഈ സീസണില്‍ ഏറ്റവുമധികം സിക്സറടിച്ച താരങ്ങളില്‍ ഒന്നാമതെത്തി മുംബൈയുടെ ഇഷാന് കിഷന്. പോക്കറ്റ് ഡൈനാമൈറ്റ് എന്ന വിളിപ്പേരിലാണ് കിഷന് അറിയപ്പെടുന്നത്. ഈ സീസണില്‍ 30 സിക്സറുകളാണ് താരം അടിച്ച് കൂട്ടിയത്. വമ്പനടിക്കാരുള്ള മുംബൈ ടീമില്‍ ഇത്തരമൊരു നേട്ടം കിഷന് നേടിയത് ചില്ലറക്കാര്യമല്ല.