ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ ഞായര്‍ ദിനത്തിലെ (13-12-2020) രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ വമ്പിനൊത്ത് ഉയരാന്‍ കഴിയാത ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്താനുറച്ചാവും ബംഗളൂരുവിന്റെ വരവ്. നാല് മത്സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരം പോലും ജയിച്ചില്ല. രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി നിലവില്‍ ഒമ്പതാം സ്ഥാനത്താണ് കേരള ടീം ഉള്ളത്.