S Sreesanth In Probables For Syed Mushtaq Ali Trophy
ഏറെ നാളത്തെ പോരാട്ടത്തിനും കാത്തിരിപ്പിനുമൊടുവില്‍ ഇതാ എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കായുള്ള കേരള ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. നേരത്തെ തന്നെ ശ്രീശാന്ത് കേരളത്തിനായി വീണ്ടും കളിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഇതിന് സ്ഥിരീകരണം വന്നത്.