IPL 2021 : Punjab Kings complete players list, squad
പുതിയ സീസണിന് മുന്നോടിയായി പേരുമാറ്റി പഞ്ചാബ് കിങ്‌സായി എത്തിയ ടീം താരലേലത്തിലും ഇത്തവണ മികവ് കാട്ടി. ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിരയുമായെത്തിയ പഞ്ചാബ് ഇത്തവണ കിരീടം നേടാന്‍ രണ്ടും കല്‍പ്പിച്ചാണിറങ്ങുന്നത്. ടീമിന് മികച്ച ബാറ്റിങ് കരുത്തുണ്ടായിരുന്നെങ്കിലും മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടറില്ലാത്തതും പേസ് ബൗളിങ്ങ് ശക്തമല്ലാത്തതുമാണ് അവസാന സീസണില്‍ തിരിച്ചടിയായത്. ഈ സീസണില്‍ ഈ വിടവ് നികത്താന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. ടീമിനെ കൂടുതല്‍ അറിയാം.