Biden orders intelligence report on Covid origins within 90 days
ആഗോള സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്ന്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ അത് സ്വാഭാവികമായി വ്യാപിച്ചതാണോ അതോ മനപ്പൂര്‍വമുള്ള ഇടപെടല്‍ ഉണ്ടായോ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ഇതിന് ഉത്തരം തേടുകയാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍.