2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യക്കു സമനില. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി ഇന്ത്യ 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു. ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമായിരുന്നു സമനില വഴങ്ങി ഇന്ത്യക്കു പോയിന്റ് പങ്കുവയ്‌ക്കേണ്ടി വന്നത്.