ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലമായിരിക്കുകയാണ്, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസപ്പെട്ടത്.ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസംനേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫെയ്‌സ്ബുക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ രാത്രി വൈകിയും വ്യക്തത വന്നിട്ടില്ല.