Great win for Kerala, beating Andamans (9-0)
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമമന്റില്‍ മുന്‍ ജേതാക്കളായ കേരളത്തിന്റെ ഗോള്‍വിരുന്ന്. കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സൗത്ത് സോണ്‍ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ആന്തമാന്‍ ആന്റ് നിക്കോബാറിനെ കേരളം നാണംകെടുത്തി. ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ പിറന്ന കളിയില്‍ എതിരില്ലാത്ത ഒമ്പതു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം.