പ്രമുഖ ഓണ്‍ലൈന്‍ ടെലി ഷോപ്പിംഗ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു. നാപ്റ്റോളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയെന്ന് ഉപയോക്താവിനെ കത്തിലൂടെ അറിയിച്ചാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്