വ്യാജമാണെന്നറിഞ്ഞിട്ടും വടകരയിൽ വർഗീയ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് പൊലീസിന് പരാതി നൽകി. കുറ്റ്യാടി മുൻ എം എൽ എ കെ.കെ ലതികയുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് പരാതി.'യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തുന്നതായി പരാതിയിൽ പറയുന്നു. വർഗ്ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ടി.സിദ്ധിഖ് ആവശ്യപ്പെട്ടു.