ടെലിവിഷൻ ചാനലുകൾ ഇന്ന്സംപ്രേഷണം ചെയ്യുന്ന എക്സിറ്റ്പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. ഊഹാപോഹങ്ങളിൽ പങ്കാളികളാകേണ്ടെന്ന നിലാപാടിനെ തുടർന്നാണ് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനമെന്ന്
പാർട്ടി വക്താവ് പവൻ ഖേര വ്യക്തമാക്കി. വോട്ടെണ്ണലിന് മുൻപ് റേറ്റിങ് ലക്ഷ്യമിട്ടാണ് ചാനലുകൾ എക്സിറ്റ്പോൾ പുറത്തുവിടുന്നതെന്നും ഖേര പറഞ്ഞു