In actress abduction case, Producer Saji Nandhyat's Response Goes Viral on social media.
നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ന്യൂസ് ഹൗറിലായിരുന്നു സജി നന്ത്യാട്ടിന്റെ വാക്കുകള്‍. ഈ സംഭാഷണത്തെ അധമമെന്ന് അവതാരകന്‍ വിനു വിശേഷിപ്പിക്കുകയും ചെയ്തു.