Robot automation will 'take 800 million jobs by 2030' - report
ലോകം മുഴുവന്‍ യന്ത്രവത്കൃതമായതോടെ കോടിക്കണക്കിന് പേര്‍ക്കായിരുന്നു ജോലി നഷ്ടമായത്. ഇപ്പോഴിതാ ലോകം മുഴുവനുമുള്ള തൊഴില്‍ മേഖലക്ക് ഭീഷണിയായി റോബോട്ടുകള്‍ എത്തുകയാണ്. 2030 ആകുന്നതോടെ ലോകത്ത് മുഴുവന്‍ 80 കോടിയിലധികം പേര്‍ക്ക് റോബോട്ടുകള്‍ കാരണം തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ വിലയിരുത്തിയശേഷമാണ് മകിന്‍സിയുടെ റിസര്‍ച്ച് ടീം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മെഷീന്‍ ഓപ്പറേറ്റേഴ്‌സ്, ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്‌സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് തുടങ്ങിയവരെയാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കൂടുതലായും ബാധിക്കുക. വികസിത, വികസ്വര രാഷ്ട്രങ്ങളെ ഇത് ഒരുപോലെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലൂംബെര്‍ഗിന്‍റെ പട്ടികയില്‍ ചൈനയിലാണ് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നഷ്ചമാകുക. ഏതാണ്ട് 20 കോടിയിലധികം പേര്‍ക്ക്. പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യത്ത് 10 കോടിയിലധികം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്ക്.