വമ്പന്‍ പ്രതീക്ഷകളുമായി മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ സിനിമയാണ് മാസ്റ്റര്‍പീസ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമ കോളേജ് പശ്ചാതലത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂക്കയുടെ മാസ് എന്റര്‍ടെയിന്‍മെന്റാണെന്ന് ആരാധകര്‍ അവകാശപ്പെടുന്ന സിനിമയ്ക്ക് ശൈലന്‍ നല്‍കിയിരിക്കുന്ന റിവ്യൂ ... ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നു എന്നും മമ്മൂട്ടി വളരെക്കാലം കൂടി ഒരു ശരിക്കും മാസായ സിനിമയിൽ അഭിനയിക്കുന്നു എന്നുമുള്ള കാരണങ്ങൾ കൊണ്ട് ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയർത്തിയാണ് അജയ് വാസുദേവിന്റെ മാസ്റ്റർപീസ് ഇന്ന് ആരവങ്ങളോടെ തിയേറ്ററിലെത്തിയത്. ആരാധകരെയും മാസ് പ്രേക്ഷകരെയും ഒരുപോലെ ഒരുപരിധിവരെ തൃപ്തരാക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് തന്നെ മാസ്റ്റർപീസ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമയാവാനുള്ള സാധ്യത ബോക്സോഫീസിൽ തുറന്നിടുന്നു. പക്ഷെ, ഇക്കയുടെ മാസ് കാണാൻ പോയ പ്രേക്ഷകരെ അപ്രതീക്ഷിതമായി ഉണ്ണിമുകുന്ദൻ തന്റെ ക്യാരക്റ്ററിന്റെയും പെർഫോമൻസിന്റെയും മികവുകൊണ്ട് കീഴ്പ്പെടുത്തുന്ന കാഴ്ചകൂടിയാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത്