താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയിലാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവര്‍ ഇരുവരും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. സ്‌ക്രീനില്‍ അടുത്തെങ്ങും ഇവരെ ഒരുമിച്ച് കണ്ടില്ലെങ്കിലും സൗഹൃദ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസമാണ് ഈ കുടുംബസംഗമം നടന്നത്
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്‌ക്രീനില്‍ ഒരുമിച്ച് കണ്ടില്ലെങ്കിലും സ്വകാര്യ സന്ദര്‍ശനത്തിനിടയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.