Malayalam movie Detective (2007 film) review
2007 ഫെബ്രുവരി 16നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ഡിറ്റക്ടീവ്’ എന്ന സിനിമ റിലീസാകുന്നത്. വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രമാണ്. സുരേഷ്ഗോപിയുടെ വ്യത്യസ്തമായ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരുന്നു ആ സിനിമ.ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂപ്പർസ്റ്റാർ ഫിലിംസിന്റെ ബാനറിൽ മഹി നിർമ്മിച്ച ഈ ചിത്രം സൂപ്പർ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.