Manju Warrier biography | മഞ്ജു വാര്യരുടെ ജീവചരിത്രം | FilmiBeat Malayalam

Filmibeat Malayalam 2021-07-29

Views 52

Manju Warrier biography
സംസ്ഥാന സ്കൂൾ യുവജനോത്സവ വേദികളെ തന്റെ ചടുലമായ നൃത്ത ചുവടുകൾക്കൊണ്ട് പുളകം കൊള്ളിച്ച ഒരു കൊച്ചു പെൺകുട്ടി രണ്ട് തവണ തുർച്ചയായി കലാതിലകപ്പട്ടം ചൂടി. അന്ന് പത്ര വാർത്തകളിൽ നിറഞ്ഞ ആ പെൺകുട്ടിയെ പിന്നീട് മലയാളികൾ കണ്ടത് സാക്ഷ്യം എന്ന സിനിമയിലെ സ്മിത ആയാണ്. മലയാളത്തിന്റെ ലേഡിസൂപ്പർസ്റ്റാർ പട്ടത്തിലേക്കുള്ള മ‍ഞ്ജു വാര്യരുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ടി വി മാധവന്റെയും ഗിരിജയുടെയും രണ്ട് മക്കളിൽ ഇളയവളായി 1978 സെപ്തംബർ പത്തിനാണ് മഞ്ജുവിന്റെ ജനനം.ചലച്ചിത്ര താരം മധുവാര്യയുടെ കൊച്ചനുജത്തി കൂടിയാണ് മഞ്ജു.

Share This Video


Download

  
Report form