ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിൽ നിർണ്ണായകമായ സൂചന. ബേനസീർ കൊലപ്പെട്ട് 10 വർഷം പിന്നിട്ടപ്പോഴാണ് നിർണ്ണായക റിപ്പോർട്ട് പുറത്തു വരുന്നത്. അൽഖ്വയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദൻ അഫ്ഗാനിലേയ്ക്ക് താവളം മാറ്റിയത്തത് ബേനസീർ ഭൂട്ടേയുടെ കൊലപാതകം ആസൂത്രണം ചെയ്യാനായിരുന്നുവത്രേ. പാക് ഇന്റലിജൻസിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.ബേനസീർ ഭൂട്ടോയുടെ കൊലപാതകത്തിനു പിന്നിൽ ഉസാമയാണെന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്ന് ലാദന്റെ വീട്ടിൽ പാക് സൈന്യം നടത്തിയ പരിശേധനയിൽ ഇതു സംബന്ധിച്ച സൂചന ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ബേനസീർ ഭൂട്ടേയ്ക്ക് പുറമേ, അന്നത്തെ പാക് പ്രധാനമന്ത്രിയായ പർവേസ് മുഷറഫ്, ഫസ്ലൂർ റഹ്മാൻ, എന്നിവരെ വധിക്കാനും പദ്ധതിയിട്ടിരുന്നു.ബിൻ ലാദൻ നേരിട്ടയച്ച കൊറിയറിലാണ് സ്ഫോടക വസ്തുക്കൾ എത്തുകയെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ ഡിസംബർ 22 ന് സ്ഫോടനം നടക്കാൻ സാധ്യതയുണ്ടെന്നുളള റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.